Home News കവുങ്ങിന്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

കവുങ്ങിന്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

189
0

കവുങ്ങിന്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ചെറുപുഴ പുളിങ്ങോം കോലുവള്ളി കള്ളപാത്തിയില്‍ പയ്യന്നൂര്‍ കാറമേല്‍ സ്വദേശി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. 25 ഏക്കറോളം വരുന്ന തോട്ടത്തിലുള്ള കിണറ്റില്‍ നിന്നുമാണ് സംശയാസ്പദമായി തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

തോട്ടത്തില്‍ അടക്കപെറുക്കാനെത്തിയ സ്ത്രീയാണ് തലയോട്ടി കണ്ടത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പെരിങ്ങോം ഫയര്‍‌സ്റ്റേഷന്‍ ഫോഴ്‌സിന്റെ സഹായത്തോടെ കിണര്‍ വറ്റിച്ച് പരിശോധന നടത്തി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് തലയോട്ടിയും കൈകാലുകളുടെ അസ്ഥിയും ഷര്‍ട്ടും കണ്ടെത്തിയത്.

പറമ്പില്‍ അടക്ക പറിക്കാന്‍ സമീപത്തുള്ള പലരും എത്താറുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. മരണപ്പെട്ട ആളെ തിരിച്ചറിയാന്‍ ഫോറന്‍സിക് വിദ്ഗദരുടെ സഹായം തേടിയിട്ടുണ്ട്.

Previous articleകുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം; സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്
Next articleജോലിക്കാരനെ കത്തിമുനയില്‍ നിര്‍ത്തി പെട്രോള്‍ പമ്പില്‍ മോഷണം; സംഭവം കൊച്ചിയില്‍