Home News ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി

141
0

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. വഡോദരയിലെ നന്ദേസാരി ജിഐഡിസിയിലുള്ള ദീപക് നൈട്രേറ്റ് ഫാക്ടറിയിലാണ് ശക്തമായ പൊട്ടിത്തെറിയുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറോളം പേര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പൊട്ടിത്തെറിക്കുള്ള കാരണം എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ജീവനക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

 

 

Previous articleതൃശൂര്‍ പോലീസ് അക്കാദമിയില്‍ വീണ്ടും 30 പേര്‍ക്ക് കൊവിഡ്
Next articleജമ്മുകശ്മീരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് വെടിയേറ്റു