Home News ‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധി; തൃക്കാക്കരയിലെ പരാജയത്തില്‍ എംഎം മണി

‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധി; തൃക്കാക്കരയിലെ പരാജയത്തില്‍ എംഎം മണി

162
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരണവുമായി എം.എം മണി എംഎല്‍എ. ”കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ്(തെരഞ്ഞെടുപ്പ്) വിധിയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്ത്. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പരാജയം സര്‍ക്കാരിനെതിരായ വിധിയെഴുത്തല്ല. തോല്‍വി അവിശ്വസനീയമാണ്. വ്യത്യസ്തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു.

മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ ഇതില്‍ ബന്ധമില്ലെന്നും സിഎന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള വ്യക്തമായ മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനവിധി യുഡിഎഫിനൊപ്പമായപ്പോള്‍ ഉമാ തോമസിനെ തങ്ങളുടെ പ്രതിനിധിയായി അവര്‍ നിയമസഭയിലേക്കയക്കുന്നത് കൂറ്റന്‍ ഭൂരിപക്ഷത്തോടെയാണ്. യുഡിഎഫ് ലീഡ് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ബെന്നി ബെഹന്നാന്റെ പേരിലാണ് തൃക്കാക്കരയിലെ റെക്കോര്‍ഡ് ഭൂരിപക്ഷമുള്ളത്. ഇത് ഉടന്‍ മറികടക്കും. 2011ല്‍ 22406 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബെന്നി ബെഹന്നാന് ലഭിച്ചത്.

പൊരുതിത്തോറ്റു എന്നു പോലും പറയാന്‍ പറ്റാത്ത പരാജയമാണ് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സംഭവിച്ചത്. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ജോലി താന്‍ ഭംഗിയായി ചെയ്തുവെന്നും വിജയ പരാജയം സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജോ ജോസഫ് പ്രതികരിച്ചു. വിജയ പരാജയം സ്വാഭാവികമാണെന്നും ഇടതു സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.

Previous articleതൃക്കാക്കര യുഡിഎഫിനൊപ്പം; ഉമാ തോമസ് കൂറ്റന്‍ വിജയത്തിലേക്ക്
Next articleതൃക്കാക്കര തൂത്തുവാരി യുഡിഎഫ്; ഉമ തോമസ് നിയമസഭയിലേക്ക്; സർവകാല റെക്കോഡ് വിജയ൦ 25112 വോട്ടിന്റെ ലീഡിന്