Home News കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം, ഓവര്‍ടേക്കിങ് പാടില്ല; ഹൈക്കോടതി

കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം, ഓവര്‍ടേക്കിങ് പാടില്ല; ഹൈക്കോടതി

156
0

കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹനവകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണം, ഓവര്‍ടേക്കിങ് പാടില്ല എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമാണെന്ന് കോടതി അറിയിച്ചു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ബസുകള്‍ റോഡ് നിറഞ്ഞുപോകുന്നതും അപകടങ്ങള്‍ വരുത്തിവയ്ക്കുന്നതും ഒഴിവാക്കുന്നതിന് ഇടതുവശം ചേര്‍ന്ന് മാത്രമേ പോകാവൂ. നഗര പരിധിയില്‍ നിശ്ചയിച്ച വേഗതയില്‍ മാത്രമായിരിക്കണം സര്‍വീസ്. ഓട്ടോിക്ഷകള്‍ നിശ്ചിത സ്റ്റാന്‍ഡുകളില്‍ നിന്ന് മാത്രം യാത്രക്കാരെ കയറ്റണം. റോഡില്‍ നിന്ന് ആളുകളെ കയറ്റുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

Previous articleഅയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ശിലയിട്ടു
Next article52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; മാനേജറുടെ പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്