Home News ന്യായമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു: ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന

ന്യായമായ പെരുമാറ്റം പ്രതീക്ഷിക്കുന്നു: ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന

88
0

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ ചില ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് ചൈന. ചൈനീസ് സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദേശ നിക്ഷേപകരോടും സുതാര്യവും ന്യായവും വിവേചനരഹിതവുമായ രീതിയിൽ ഇന്ത്യ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന കൂട്ടിച്ചേർത്തു.

ഉഭയകക്ഷി സാമ്പത്തിക, വ്യാപാര സഹകരണത്തിന്റെ മികച്ച വികസന വേഗത നിലനിർത്താൻ ഇന്ത്യക്ക് കൃത്യമായ നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയ വക്താവ് ഗാവോ ഫെങ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യത, സുരക്ഷ, ചാരപ്രവർത്തനം തുടങ്ങിയ കാരണങ്ങളാൽ 54 ചൈനീസ് ആപ്പുകളിലേക്കുള്ള ആക്‌സസ് 2 ദിവസം മുൻപ് ഇന്ത്യ തടഞ്ഞിരുന്നു.

സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നതിന് നിർണായക അനുമതികൾ നേടിയ, മുമ്പ് നീക്കം ചെയ്ത ആപ്ലിക്കേഷനുകളുടെ ക്ലോണുകളാണ് ഈ ആപ്ലിക്കേഷനുകളെന്ന് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഒരു പ്രസ്താവനയിൽ ന്യായീകരിച്ചു. 2020 ജൂണിൽ ടിക് ടോക്കും മറ്റ് 59 ആപ്ലിക്കേഷനുകളും ഇന്ത്യ നിരോധിച്ചിരുന്നു. കൂടാതെ സെപ്റ്റംബറിൽ, ജനപ്രിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ പബ്‌ജി ഉൾപ്പെടെ 118 മൊബൈൽ ആപ്ലിക്കേഷനുകൾ അനധികൃതമായി ഡാറ്റ കൈമാറ്റം ചെയ്യതിന് സർക്കാർ നിരോധിച്ചിരുന്നു.

Previous articleപളുങ്ക്, ഭ്രമരം, മായാവി തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായെത്തി; ‘വെള്ളരിക്കാപ്പട്ടണത്തിലൂടെ ടോണി സിജിമോന്‍ ഇനി നായക നിരയിലേക്ക്
Next articleസംഗീതവും നൃത്തവും പ്രണയവും ചേര്‍ന്നൊരു സിനിമ; സാന്റാക്രൂസിന്റെ രസകരമായ ടീസര്‍ നടന്‍ ടൊവിനോ തോമസ് പുറത്തിറക്കി