Home News ഇന്ന് എല്ലാ സ്‌കൂളുകള്‍ക്കും അവധിയില്ല, ജില്ലകളില്‍ അവധി ഇങ്ങനെ 

ഇന്ന് എല്ലാ സ്‌കൂളുകള്‍ക്കും അവധിയില്ല, ജില്ലകളില്‍ അവധി ഇങ്ങനെ 

69
0
സംസ്ഥാനത്ത് മഴയ്ക്ക ശമനം ഉണ്ടെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പൂര്‍ണമായും ഭാഗികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് പല ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴ ജില്ലയിലെ കൂട്ടനാട് താലൂക്കില്‍ സമ്പൂര്‍ണ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം, വയനാട്ടില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. ഇടുക്കി ജില്ലയിലാകട്ടെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും എല്ലാ വിദ്യാഭ്യാസങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവുപ്പിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Previous articleമുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു,  ബാണാസുര സാഗര്‍ ഡാം ഉടന്‍ തുറക്കും
Next articleകറന്റ് പോയാല്‍ ഇന്ന് രക്ഷയില്ല, ശരിയാക്കാന്‍ ജീവനക്കാര്‍ എത്തിയേക്കില്ല