Home News കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

119
0

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി എടുത്തത്.

ആറ് ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ഹിജാബ് ധരിച്ച് കോളജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മാനേജ്‌മെന്റ് ഉത്തരവിറക്കിയത്. ക്ലാസ് മുറിയില്‍ നിന്ന് അധ്യാപകര്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാര്‍ത്ഥിനികള്‍ വിശദീകരിച്ചു.

നേരത്തെ കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും ആ നിലയില്‍ ഹിജാബ് നിരോധിച്ചതില്‍ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.

 

Previous articleനടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളെന്ന് ദിലീപ്
Next articleഎല്‍ജെഡി ജെഡിഎസില്‍ ലയിക്കും; ലയന തീരുമാനം കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്