Home News ഹിജാബ് മാറ്റാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥിനികള്‍; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കൂടുതല്‍ ശക്തം

ഹിജാബ് മാറ്റാന്‍ തയ്യാറാകാതെ വിദ്യാര്‍ത്ഥിനികള്‍; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കൂടുതല്‍ ശക്തം

68
0

കര്‍ണാടകയില്‍ഹിജാബ് നിരോധനത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. ഹിജാബ് വിവാദത്തെത്തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇന്ന് തുറന്നെങ്കിലും കൂടുതല്‍ പ്രതിഷേധവുമായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. എന്ത് സംഭവിച്ചാലും ഹിജാബ് മാറ്റില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥിനികള്‍. സ്‌കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്.

കര്‍ണാടകയിലെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത പ്രതിഷേധ സമരങ്ങളാണ് നടന്നത്. ഉഡുപ്പി പിയു കോളെജ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.

 

Previous articleദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു
Next articleസെൻസെക്സ് 145 പോയന്റ് ഇടിഞ്ഞ് 57,996ൽ അവാസാനിച്ചു; നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 17,322ൽ എത്തി