Home News മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി, എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തില്‍

മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി, എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തില്‍

193
0

വിവിധ ജില്ലകളിലെ പൊതുപരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍, കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ റോഡുകളിലും വേദികളിലുമെത്തി.
കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കനത്ത പൊലീസ് സന്നാഹത്തെ കബളിപ്പിച്ച് കൊതേരിയില്‍ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരി കൊടി വീശിയത്.

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇ ഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം തെരുവ് ഗുണ്ടകള്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സതീശന്‍ പറഞ്ഞു. സിപിഐഎമ്മും- ബി ജെ പിയും തമ്മില്‍ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇ ഡി കേസെടുക്കുന്നത് എന്ന് സതീശന്‍ ആരോപിച്ചു.

Previous articleവിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ രഹസ്യവാദം; കേസുമായി ബന്ധമില്ലാത്തവര്‍ പുറത്ത് പോകാന്‍ നിര്‍ദ്ദേശം
Next articleസുരക്ഷയുടെ പേരില്‍ റുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെ തടയില്ല; ഡി ജി പി