Home News ഗൂഢാലോചന കേസ്: സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഗൂഢാലോചന കേസ്: സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

90
0

സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ.

അതേസമയം ഹർജിയിൽ കഴിഞ്ഞ ദിവസം കെ ടി. ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സമർപ്പിച്ചിരുന്നു. കെ.ടി.ജലീൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും പ്രോട്ടോക്കൾ ലംഘനം നടത്തി യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന വെളിപ്പെടുത്തുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്.

അതേ സമയം മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസുകൾ റദ്ദാക്കാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.

Previous articleജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് മുതൽ; ഇനിയും 26 കോടി രൂപ കൂടി വേണമെന്ന് കെഎസ്ആർടിസി
Next articleഡ്രൈവിംഗ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് മോശമായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ