Home News 28 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുമതി

28 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുമതി

96
0

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍, 28 ആഴ്ചയായ ഗര്‍ഭം നീക്കം ചെയ്യാന്‍ ഹൈക്കോടതി അനുമതി. പെണ്‍ക്കുട്ടിയുടെ മാനസിക നിലയെ ഗുരുതരമായി ബാധിക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.

ഗര്‍ഭം നീക്കം ചെയ്തതിന് ശേഷവും ജീവനുണ്ടെങ്കില്‍ ആരോഗ്യമുള്ള ശിശുവായി മാറാനുള്ള ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശിശുവിന്റെ പരിപാലനത്തിനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.

Previous articleഇടുക്കിയിൽ ലോറി താഴ്‌ച‌യിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
Next articleഎച്ച്ഡിഎഫ്‌സി ബാങ്ക് സമ്പൂര്‍ണ്ണ വനിതാ ശാഖ കോഴിക്കോട് ആരംഭിച്ചു