Home News ശമ്പളം നല്‍കാതെ ജീവനക്കാരോട് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുത്’: ഹൈക്കോടതി

ശമ്പളം നല്‍കാതെ ജീവനക്കാരോട് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുത്’: ഹൈക്കോടതി

64
0

കെഎസ്ആര്‍ടിസി ശമ്പള വിതരണ പ്രതിസന്ധിയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ടാവണം വ്യവസ്ഥകള്‍ വയ്ക്കാനെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ശമ്പളം സമയബന്ധിതമായി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിയ്ക്കുകയായിരുന്നു കോടതി.

എസ്ആര്‍ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. ശമ്പളം കൊടുത്തിട്ട് അവരെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Previous articleസാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിൻ ഫർണാണ്ടസിനെ പ്രതിചേർത്ത് ഇഡി
Next articleമമ്മൂട്ടി- ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലര്‍ ചിത്രം ‘ക്രിസ്റ്റഫര്‍’ ; ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി