Home News ‘ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത’; ഹൈക്കോടതി

‘ഭാര്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരത’; ഹൈക്കോടതി

69
0

ഭാര്യയെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തര അധിക്ഷേപം മാനസികമായ ക്രൂരതയാണെന്ന് ഹൈക്കോടതി. അധിക്ഷേപം വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്ന് കോടതി നിരീക്ഷിച്ചു. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ലെന്നും കോടതി പറഞ്ഞു.

ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അവണന, ചാരിത്രശുദ്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കല്‍ തുടങ്ങിയവയെല്ലാം ക്രൂരതയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

Previous articleഅമൂല്‍ പാലിന് വില കൂട്ടി
Next articleഹര്‍ ഘര്‍ തിരംഗ ; അഞ്ഞൂറു കോടിയുടെ പതാകകള്‍ വിറ്റതായി റിപ്പോര്‍ട്ട്