Home News മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പൊലീസുകാര്‍ക്കെതിരേ നടപടി; നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി

മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പൊലീസുകാര്‍ക്കെതിരേ നടപടി; നിര്‍ദ്ദേശവുമായി ഡല്‍ഹി ഹൈക്കോടതി

176
0
New Delhi, Jan 19 (ANI): Deputy Commissioner of Police (East) Priyanka Kashyap along with other police officials at Trilokpuri after intel received about two unattended bags near a metro pillar, in New Delhi on Wednesday. (ANI Photo/Shrikant Singh)

മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പൊലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ് പോലീസ് എന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഷാലെന്‍ ഭരദ്വാജ് നല്‍കിയ അപ്പീലിലാണ് ഈ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാങ്വിയാണ് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം. രാജ്യത്തെ പൗരന്മാര്‍ക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണ് പോലീസുകാരെന്നും അതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു വീഴ്ചകളും ഉണ്ടാകാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

 

Previous articleനടിയെ ആക്രമിച്ച കേസ്: ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി
Next article‘താന്‍ ഉപരാഷ്ട്രപതിയാകാതെ പോയത് ഉമ്മന്‍ ചാണ്ടി കാരണം’; തന്നെ ഒതുക്കിയത് ഉമ്മന്‍ ചാണ്ടിയെന്നും പിജെ കുര്യന്‍