Home News ലൈംഗിക പീഡനപരാതി: സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

ലൈംഗിക പീഡനപരാതി: സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

65
0
ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്താണ് നോട്ടിസ്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ അതിജീവിത ചോദ്യം ചെയ്തിരുന്നു.സിവിക്ക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി  വിശ്വസനീയമല്ലെന്ന അഡീഷണല്‍ സെഷന്‍സ് കോടതി പരമാര്‍ശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു.
ജാമ്യ ഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരീക്ഷണം എസ്സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നതു തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Previous articleസി.പി.എം-ബി.ജെ.പി ധാരണ ഇല്ലായിരുന്നുവെങ്കില്‍ മട്ടന്നൂരില്‍ കഥ മാറിയേനെ; വി ഡി സതീശന്‍
Next article തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി