Home News കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകും; സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകും; സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

93
0
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.
രഹസ്യമൊഴിയില്‍ തന്നെ കുറിച്ചുള്ള പരമാര്‍ശങ്ങളുള്ളതിനാല്‍ പകര്‍പ്പ് ലഭിക്കണമെന്നാണ് സരിതയുടെ വാദം. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജി വിധി പറയാന്‍ മാറ്റി.
നേരത്തെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്ന സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ തയ്യാറാണെന്ന് ഇഡി അറിയിച്ചു. കോടതി അനുവദിച്ചാല്‍ മുദ്രവച്ച കവറില്‍ രഹസ്യമൊഴി സുപ്രീംകോടതിക്ക് നല്‍കാമെന്നാണ് ഇഡി രേഖാമൂലം കോടതിയെ അറിയിച്ചത്.
Previous articleകത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി
Next articleഎല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത്; പിജെ ജോസഫ്