Home News ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യനിര്‍മ്മിത ദുരന്തം: ഹൈക്കോടതി

ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യനിര്‍മ്മിത ദുരന്തം: ഹൈക്കോടതി

106
0

റോഡിലെ കുഴികളില്‍ വീണ് യാത്രക്കാരുടെ ജീവന്‍ പൊലിയുന്ന സംഭവങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദേശീയപാതയില്‍ ഉണ്ടാകുന്ന മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ് എന്നാണ് കേസ് പരിഗണിക്കവെ കോടതി പറഞ്ഞത്.

ദേശീയപാതയില്‍ ഉണ്ടാകുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണ്. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ദേശീയപാതാ അതോറിറ്റിയോട് കോടതി ചോദിച്ചു. ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ കൊടുക്കണമെന്നും കോടതി ആരാഞ്ഞു.

കോടതി ഇടപെടലില്‍ റോഡുകളുടെ നില മെച്ചപ്പെട്ടെന്നാണ് കോടതിയുടെ ചോദ്യത്തിന് ദേശീയപാതാ അതോറിറ്റി മറുപടി നല്‍കിയത്.

Previous articleസൗദിയില്‍ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 89 കൊവിഡ് കേസുകള്‍
Next articleശോഭായാത്രയില്‍ വേഷമണിയാതിരുന്നത് വിമര്‍ശനങ്ങളെ ഭയന്നല്ല: അനുശ്രീ