മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജനങ്ങള്‍ മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.
ചാലക്കുടിപ്പുഴയിലെ ഒഴുക്കിനെ ഗൗരവതരമായി കാണണമെന്ന് റവന്യൂ മന്ത്രി കെ.രാജനും പറഞ്ഞു. മുന്നറിയിപ്പുകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. വേണമെങ്കില്‍ മത്സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ ഉപയോഗിക്കാം. ഒരു എന്‍.ഡി.ആര്.എഫ് സംഘം കൂടി എത്തുമെന്നും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നില്‍ക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.