Home News ഹൈബി ഈഡന് ആശ്വാസം; സോളാര്‍ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു

ഹൈബി ഈഡന് ആശ്വാസം; സോളാര്‍ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു

96
0
ഹൈബി ഈഡനെതിരായ സോളാര്‍ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. കേസില്‍ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലായിരുന്നു എംഎല്‍എക്കെതിരെ കേസെടുത്തത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്.
സിബിഐ സംഘം രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.
സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്.
സോളാര്‍ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോണ്‍ഗ്രസ് വാദിച്ചത്. കേസ് സിബിഐക്ക് വിട്ടതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുകയും വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു.
Previous articleസല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
Next articleആസാദ് കശ്മീര്‍ പരാമര്‍ശം; കെടി ജലീല്‍ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി