Home News സൈനിക ഹെലികോപ്റ്റര്‍ അപകടം; 11 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് 85 ശതമാനം പൊളളലേറ്റു

സൈനിക ഹെലികോപ്റ്റര്‍ അപകടം; 11 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് 85 ശതമാനം പൊളളലേറ്റു

74
0

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നുപേര്‍ക്ക് 85 ശതമാനം പൊള്ളലേറ്റു. ബിപിന്‍ റാവത്തിന് ഗുരുതരമായി പരിക്കേറ്റതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റാവത്തും കുടുംബവുമടക്കം 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം.

ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകള്‍ മധുലിക രാവത്ത്, മകന്‍ എല്‍എസ് ലിഡര്‍, ബ്രിഗേഡിയര്‍ എല്‍.എസ്.ലിദര്‍, ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക് ഗുര്‍സേവക് സിങ്, ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരടക്കമുള്ളവരാണ് യാത്രികര്‍. ഡല്‍ഹിയില്‍ നിന്ന് സുലൂരിലക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്.

വ്യോമ സേനയുടെ എംഐ 17 വി5 കോപ്ടറാണ് അപകടത്തില്‍പ്പെട്ടതെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുലുര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയിലായിരുന്നു കോപ്ടര്‍. ഉച്ചയ്ക്ക് 12.30ന് കട്ടേരി പാര്‍ക്കിലാണ് കോപ്ടര്‍ തകര്‍ന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

Previous articleതദ്ദേശ ഉപതിരഞ്ഞെടുപ്പ്; 17 ഇടത്ത് എല്‍ഡിഎഫ്, 13 ഇടത്ത് യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി
Next articleഹെലികോപ്റ്റർ അപകടം: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും