മഴയ്ക്ക് ശമനം വന്നതോടെ സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയില്ല.
നാളെ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവും. ഞായറാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഈ മാസം ഒമ്പത് വരെ ഒറ്റപ്പെട്ട ശക്തമായ മഴ സംസ്ഥാനത്ത് തുടരും.