കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് താണു, വലിയ ഗര്‍ത്തം രൂപപ്പെട്ടു . കുരിശുപള്ളി ജംഗ്ഷന് സമീപമാണ് സംഭവം. രാവിലെ 8 മണിക്കാണ് കുഴി രൂപപ്പെട്ടത്.
പൊലീസ് എത്തി അപകടം ഉണ്ടാകാത്ത നിലയില്‍ കയര്‍ വലിച്ചുകെട്ടിയിട്ടുണ്ട്. മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പില്‍ നിന്നും ഉയര്‍ന്നു. മൂന്നാനി ഭാഗത്ത് റോഡില്‍ വെള്ളം കയറി. അഴുതയാര്‍ കരകവിഞ്ഞതോടെ കോരുത്തോട് മൂഴിക്കല്‍ കോസ്വേ വെള്ളത്തിനടിയിലായി. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 273 കുടുംബങ്ങളിലായി 852 പേര് ക്യാമ്പുകളിലുണ്ട്. കിഴക്കന്‍ മേഖലകളില്‍ മഴ ഇടവിട്ട് തുടരുന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലകളിലെ വെള്ളക്കെട്ട് തുടരുന്നു.