സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ കനക്കുകയാണ്. കനത്ത മഴയില്‍ പലയിടങ്ങളിലും മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു. ഇടുക്കി ചിന്നക്കനാലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. കോതമംഗലം മണികണ്ഠന്‍ ചാല്‍ മുങ്ങി. കുട്ടന്‍പുഴ മേഖലയിലെ പ്രധാനപാലമാണ് വെള്ളത്തിനടിയിലായത്. അറുപതിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
ഇടുക്കിയില്‍ ശക്തമായ മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചിന്നക്കലാല്‍ സുബ്രഹ്‌മണ്യം കോളനിയില്‍ രണ്ട് വീടുകളും മുരിക്കാശ്ശേരിയില്‍ ഒരു വീടും തകര്‍ന്നു. മുരിക്കാശ്ശേരിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കേരളത്തില്‍ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 5 ,6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.