Home News മഴ:10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മഴ:10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

234
0

സംസ്ഥാനത്ത് മഴ സാധ്യത കനക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് 10 ജില്ലകളിലാണ് യെല്ലോ അല!ര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരള – ലക്ഷദ്വീപ് – കർണാടക  തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് 12-06-2022 നും 13-06-2022 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്.

12-06-2022 മുതൽ 13-06-2022 വരെ: തെക്ക്-കിഴക്ക്  അറബിക്കടലിലും മധ്യപടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ മേഖലയിൽ വരുന്ന ആന്ധ്ര പ്രദേശിന്റെ തീരമേഖലയോട്  ചേർന്നുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ  50 കിലോമീറ്റര്‍ വരെ വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Previous articleകെടി ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന
Next articleഞാനും കാത്തിരിക്കുന്നു, പലരെയും പോലെ ആ തമാശ കേള്‍ക്കാന്‍; സ്വപ്‌നയ്ക്ക് മറുപടിയുമായി കെടി ജലീല്‍