Home News രാത്രി 7 ജില്ലകളില്‍ മഴ സാധ്യത; കാറ്റ് ശക്തമാകും

രാത്രി 7 ജില്ലകളില്‍ മഴ സാധ്യത; കാറ്റ് ശക്തമാകും

169
0

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ 7 ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. രാത്രി പത്തുമണി മുതലുള്ള സമയത്തേക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

ഇന്ന് 10 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കാറ്റും ശക്തമാകാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് പ്രകാരം ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Previous articleകാത്തിരിപ്പുകള്‍ക്ക് വിരാമം; എബ്രിഡ് ഷൈന്‍ നിവിന്‍ പോളി ആസിഫ് അലി ചിത്രം മഹാവീര്യര്‍ ജൂലൈ 21ന് വേള്‍ഡ് വൈഡ് റിലീസ്
Next articleകനത്ത സുരക്ഷ വലയത്തിൽ മുഖ്യമന്ത്രി; മലപ്പുറത്തും കോഴിക്കോടും നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും