Home News സംസ്ഥാനത്ത്‌ 26 വരെ വ്യാപക മഴക്ക്‌ സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത്‌ 26 വരെ വ്യാപക മഴക്ക്‌ സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലർട്ട്‌

76
0

കേരളത്തിൽ ആഗസ്‌ത്‌ 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

22-08-2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ

23-08-2022: കോട്ടയം, എറണാകുളം, ഇടുക്കി

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

25-08-2022: കോട്ടയം, ഇടുക്കി

26-08-2022: ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Previous articleതിരുവനന്തപുരത്ത്‌ പട്ടാപ്പകല്‍ തോക്കുചൂണ്ടി മോഷണശ്രമം
Next articleബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: സ്വര ഭാസ്‌കര്‍