Home News  ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം 

 ചെറുവണ്ണൂരില്‍ വന്‍ തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം 

51
0
ചെറുവണ്ണൂരില്‍ തീപിടിത്തമുണ്ടായത് പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുന്നതനിടെയെന്ന് നാട്ടുകാര്‍. പെയിന്റ് നിര്‍മാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
തീപ്പിടിത്തം നടന്നസമയം കമ്പനിയില്‍ അസംസ്‌കൃതവസ്തുവുമായി എത്തിയതായിരുന്നു ടാങ്കര്‍ ലോറി. ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് ടാങ്കര്‍ ലോറി മാറ്റിയത്. ടാങ്കര്‍ ലോറിയില്‍നിന്ന് ടിന്നര്‍ ബാരലിലേക്ക് മാറ്റുമ്പോഴാണ് അഗ്നിബാധയുണ്ടായതെന്നാണ് പറയുന്നത്.
കോഴിക്കോട് ചെറുവണ്ണൂരില ടി.പി. റോഡില്‍ കാലിക്കറ്റ് ഓട്ടുകമ്പനിക്ക് സമീപത്തെ സി.ടി. ഏജന്‍സീസിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഗോഡൗണ്‍ ബില്‍ഡിങ് പൂര്‍ണമായും കത്തിയമര്‍ന്നു.
ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഒരു തൊഴിലാളിക്ക് പൊള്ളലേറ്റു. സൂഹൈല്‍ എന്ന തൊഴിലാളിയ്ക്കാണ് പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരം അല്ല.
Previous articleഇന്ത്യയില്‍ 24 മണിക്കൂറിനിടയില്‍ 8586 പുതിയ കോവിഡ് രോഗികള്‍
Next articleസിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം;  സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും