Home News പിജി ഡോക്ടര്‍മാരുടെ സമരം; രോഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോഗ്യമന്ത്രി

പിജി ഡോക്ടര്‍മാരുടെ സമരം; രോഗികളെ പ്രതിസന്ധിയിലാക്കരുതെന്ന് ആരോഗ്യമന്ത്രി

295
0

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ സമരം തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ്ജ്. ഡോക്ടേഴ്സിന്റെ ജോലി ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഡോക്ടേഴ്സുമായി രണ്ട് തവണ ചര്‍ച്ച നടത്തി. ജൂനിയര്‍ ഡോക്ടേഴ്സിനെ നിയമിക്കാന്‍ ഉത്തവിട്ടിരുന്നു. സ്‌റ്റൈപ്പന്റ് വര്‍ധനവ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് അനുകൂല നിലപാടാണ്. കോടതിയുടെ പരിഗണനയിലയതിനാല്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

Previous articleധീരസൈനികന് വിടച്ചൊല്ലി രാജ്യം; ബ്രിഗേഡിയര്‍ എസ്എല്‍ ലിഡ്ഡറിന്റെ ഭൗതികശരീരം സംസ്‌കരിച്ചു
Next articleപെരിയ ഇരട്ടക്കൊലപാതക കേസ്; അഞ്ച് പ്രതികളുടേയും ജാമ്യാപേക്ഷ തളളി