Home News പേഴ്സണല്‍ സ്റ്റാഫില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്മെന്റ്, രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍

പേഴ്സണല്‍ സ്റ്റാഫില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്മെന്റ്, രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍

69
0

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടു വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു.

രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ അറിയാതെയാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഗവര്‍ണര്‍ക്ക് അനുവദിച്ചത് 11 സ്റ്റാഫ് മാത്രമാണ്. മന്ത്രിമാരുടെ സ്റ്റാഫിന് രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍. ഈ രീതി കേരളത്തില്‍ മാത്രമാണെന്നും സ്റ്റാഫ് നിയമനതിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നു എന്നും തുടങ്ങിയ ആരോപണങ്ങള്‍ ഗവര്‍ണര്‍ ഉന്നയിക്കുന്നു.
തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് താന്‍ എന്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.

 

 

Previous articleഅമേരിക്കന്‍ ടെലിവിഷന്‍ നടി ലിന്‍ഡ്‌സെ പേള്‍മാന്‍ മരിച്ച നിലയില്‍
Next articleആഗോള അതിസമ്പന്നരില്‍ ഒന്നാമനായി ഒരു യൂട്യൂബര്‍; ഏഴുമിനുട്ടിലെ അത്ഭുതത്തിന് പിന്നില്‍