Home News സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം; പാലക്കാട് ഹര്‍ത്താല്‍ 

സി പി എം പ്രവര്‍ത്തകന്റെ കൊലപാതകം; പാലക്കാട് ഹര്‍ത്താല്‍ 

101
0
പാലക്കാട് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അലങ്കര പണികള്‍ക്കിടെ മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ഷാജഹാനെ വെട്ടിയത്. കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008 ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.
Previous articleഅഭിമാനം;  സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവില്‍ രാജ്യം
Next articleസ്വാതന്ത്ര്യദിന പ്രസംഗം; സവര്‍ക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി