Home News ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ; ദൃശ്യങ്ങള്‍ പൊതുയിടങ്ങളില്‍ പരസ്യപ്പെടുത്തരുത്, വിലക്കുമായി കോടതി

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ; ദൃശ്യങ്ങള്‍ പൊതുയിടങ്ങളില്‍ പരസ്യപ്പെടുത്തരുത്, വിലക്കുമായി കോടതി

204
0

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ സര്‍വ്വേയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളും പരസ്യപ്പെടുത്തുന്നതിന് കോടതിയുടെ വിലക്ക്. കോടതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് വരാണസി ജില്ലാ കോടതി ഉത്തരവിട്ടു.

ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്ന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ക്ക് നല്കിയ ദൃശ്യങ്ങളാണ് ഇന്നലെ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ ചോര്‍ത്തരുത് എന്ന നിര്‍ദ്ദേശം സുപ്രീംകോടതി നേരത്തെ നല്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് ദൃശ്യം പ്രചരിപ്പിച്ചതെന്ന് മസ്ജിദ് കമ്മിറ്റി ആരോപിച്ചു.

സര്‍വേ റിപ്പോര്‍ട്ടിലെ വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടാന്‍ അനുവദിക്കണമെന്ന് കേസിലെ ഹരജിക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഇതിനെ മസ്ജിദ് പരിപാലന സമിതി ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് കേസിലെ വൈകാരികത കണക്കിലെടുത്ത് ഹര്‍ജിക്കാരുടെ ആവശ്യം തള്ളി കോടതി ഉത്തരവ്.

 

 

Previous articleതൃക്കാക്കര വിധിയെഴുതി; വോട്ട് ചെയ്തത് 68.42%, വിജയപ്രതീക്ഷയുമായി മുന്നണികള്‍
Next articleകള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് സമന്‍സ്