Home News GST നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു: കെ.എൻ ബാലഗോപാൽ

GST നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു: കെ.എൻ ബാലഗോപാൽ

39
0

GST നഷ്ടപരിഹാരം അഞ്ച് വർഷത്തെയ്ക്ക് കൂടി നീട്ടണം എന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്ത് സമരം നടത്തുന്നവർ 2015ലെ ബജറ്റിന്‍റെ നികുതി നിർദേശം കൂടി കാണണമെന്നും ധനനമന്ത്രി
ഒാർമ്മിപ്പിച്ചു. കേരളത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാകണം കേരളത്തിൽ നിന്നുള്ള എം.പിമാർ ഇടപെടെണ്ടതെന്നും ധനമന്ത്രി വിമർശിച്ചു. ബജറ്റിനകത്ത് നിരവധി നികുതി നിർദേശങ്ങൾ വരാറുണ്ട്. പക്ഷെ ഇങ്ങനെ സമരം ഉണ്ടാകാറില്ല. നിലവിൽ സമരം ചെയ്യുന്നവർ 2015ലെ ബജറ്റിന്‍റെ നികുതി നിർദേശം കൂടി കാണണമെന്നും ധനനമന്ത്രി ഒാർമ്മിപ്പിച്ചു. കേരളത്തിന്‍റെ എം.പിമാർ കേരളത്തിന്‍റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് ഇടപെടേണ്ടതെന്നും ധനമന്ത്രി യുഡിഎഫ് എം.പിമാരെ വിമർശിച്ചു. ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉണ്ടെന്ന് കേരളം പറഞ്ഞിട്ടില്ല. നഷ്ടപരിഹാരമായി ഇനി ലഭിക്കേണ്ട 750 കോടി കൊണ്ട് സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കാനാകില്ല….ജിഎസ്ടി നഷ്ടപരിഹാര കണക്ക് നൽകുന്നതിൽ കേരളം വീ‍ഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഐ ജി എസ് ടി ഇനത്തിൽ 5000 കോടി ലഭിക്കാൻ ഉണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കാര്യങ്ങൾ പരിശോധിച്ചിട്ട് നടത്തണമായിരുന്നെന്നും ധനമന്ത്രി മറുപടി നൽകി.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റ് റാങ്ക്: ഇന്ത്യ ഒന്നാമത്
Next articleഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പ്: പാകിസ്ഥാനെ മലർത്തിയടിച്ച്  ഇന്ത്യന്‍ വനിതകള്‍