Home News എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും നിർമിക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജെങ്കിലും നിർമിക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം: പ്രധാനമന്ത്രി

74
0

ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് വീതമുണ്ടാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അറിയിച്ചു. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ 9600 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഈ നൂറ്റാണ്ട് തുടങ്ങുന്നത് വരെയും രാജ്യത്ത് ഒരൊറ്റ എയിംസ് ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും മോദി ഓർമിപ്പിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ചുമതലയിലിരുന്ന കാലത്ത് ആറ് എയിംസ് സ്ഥാപനങ്ങൾക്ക് അനുമതി നൽകി തുടക്കം കുറിച്ചു. കഴിഞ്ഞ ഏഴ് വർഷമായി 16 പുതിയ എയിംസ് സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്.

സമൂഹത്തിൽ ക്ലേശമനുഭവിക്കുന്നവരെക്കുറിച്ച് വ്യാകുലപ്പെടുന്ന ഒരു സർക്കാരാണ് ഉള്ളതെങ്കിൽ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാൻ അവർ തയ്യാറാകും. പുതിയ ഇന്ത്യക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഗോരഖ്പൂരിൽ നടക്കുന്ന ചടങ്ങെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ കരിമ്പ് കർഷകർക്കായി ഉത്തർപ്രദേശ് ഗവൺമെന്റ് നടത്തിയ അഭൂതപൂർവമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, കരിമ്പ് കർഷകർക്ക് ലാഭകരമായ വില അടുത്തിടെ 350 രൂപ വർദ്ധിപ്പിച്ചതായി പരാമർശിച്ചു.

എയിംസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 2016ലാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. 1000 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്‌ക്ക് കീഴിലായിരുന്നു പദ്ധതി. 750 കിടക്ക സൗകര്യങ്ങളോട് കൂടി ഒരുങ്ങുന്ന ആശുപത്രിയാണിത്. മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ആയുഷ് ബിൽഡിംഗ്, എല്ലാ ജീവനക്കാർക്കും താമസസൗകര്യം, വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ തുടങ്ങിയ സൗകര്യത്തോടെയാണ് ഗോരഖ്പൂർ എയിംസ് പ്രവർത്തനയോഗ്യമാകുന്നത്.

Previous articleയുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി, വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനം
Next articleസെൻസെക്‌സ് 887 പോയിന്റ് ഉയർന്ന് 57,634ൽ അവസാനിച്ചു; നിഫ്റ്റി 264 പോയിന്റ് ഉയർന്ന് 17,177 ൽ ക്ലോസ് ചെയ്തു