Home News കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; എ.കെ ബാലന്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; എ.കെ ബാലന്‍

103
0
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സിപിഐഎം കേന്ദ്രസമ്മിറ്റി അംഗം എ.കെ ബാലന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്സിറ്റി ആക്ടിനും വിരുദ്ധമാണ്. ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാന്‍ യു ഡി എഫ് തയ്യാറാണെങ്കില്‍ എല്‍.ഡി.എഫ് അതിന് എന്നേ ഒരുക്കമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.
‘ഗവര്‍ണറുടെ സമീപനത്തോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാന്‍ പറ്റില്ല. സ്വജനപക്ഷപാതമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല ഇത്.വിസിക്കെതിരെ പൊതു സമൂഹത്തില്‍ ചില കാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞു. അതിന്റേതായ ആശങ്ക ജനങ്ങള്‍ക്കുണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടാണ് വി.സിയുടെ പുനര്‍ പ്രവേശനം നടന്നത്. നിയമവിരുദ്ധമായി നടന്നിട്ടില്ലെന്നും ബാലന്‍ പറഞ്ഞു
യൂണിവേഴ്സിറ്റി നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിന്റെ വിധി ഗവര്‍ണര്‍ക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കള്‍ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകള്‍ക്ക് ജോലി ചെയ്യണ്ടേ എന്നും ബാലന്‍ ചോദിച്ചു.
Previous articleപടവുകളില്‍ നിന്നും കാല്‍ തെന്നി വീണു; സിനിമ ചിത്രീകരണത്തിനിടെ നടന്‍ നാസറിന് പരിക്ക്
Next articleകാസർഗോഡ് എയർസ്ട്രിപ്പിന് 129 കോടി രൂപ അനുവദിച്ച് ‘ഉഡാൻ ‘