മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തിയിട്ടും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
നാളെയാണ് നയപ്രഖ്യാപനം.ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിലായി. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമസഭ സെക്രട്ടേറിയേറ്റിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്ഷന് അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതിരിക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്. സിഎജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കും എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.
സംസ്ഥാന നിയമസഭാ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണിത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ സര്‍ക്കാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയില്ലെങ്കില്‍ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങള്‍ എത്തുക.