Home News കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അപമാനകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവര്‍ണര്‍

കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം അപമാനകരം, ഒരു തരത്തിലും അംഗീകരിക്കാനാവാത്തത്; ഗവര്‍ണര്‍

62
0
കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.   ‘കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം താന്‍ കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താന്‍ ആശ്ചര്യപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരം പാങ്ങോട് സൈനീക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം  സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമര്‍ശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമര്‍ശത്തെ കുറിച്ച് നമ്മള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമര്‍ശം.
ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളില്‍ എങ്ങിനെയാണ് ഇതൊക്കെ പറയാന്‍ കഴിയുന്നത്,’- അദ്ദേഹം പറഞ്ഞു.
Previous articleരാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍
Next articleസ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍