Home News പ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു

പ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു

46
0

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പ്രിയ വര്‍ഗീസ് ഉള്‍പ്പെട്ട പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് നടപടി. താന്‍ ചാന്‍സലര്‍ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

സര്‍വകലാശാല മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വര്‍ഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയില്‍ ഒന്നാമതെത്താന്‍ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

 

 

Previous articleകേന്ദ്രത്തിന്റെ ഭക്ഷ്യ ധാന്യ ശേഖരം ഏറ്റവും കുറഞ്ഞ അളവില്‍
Next articleമലയാളി ജവാനെ കാണാതായി