Home News ഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ട: ബിനോയ് വിശ്വം എംപി

ഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ട: ബിനോയ് വിശ്വം എംപി

54
0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എം.പി. ഗവര്‍ണര്‍ ബിജെപിയുടെ ഗുണ്ടയോ , ദല്ലാളോ ആയാണ് ഇപ്പൊള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ആരിഫ് മുഹമദ് ഖാന്‍മാരെ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ പദവി വേണ്ട എന്ന തീരുമാനം ഉണ്ടാകേണ്ട കാലഘട്ടമാണിത്’. ബിജെപിയുടെ ഉപകേന്ദ്രമായി രാജ്ഭവന്‍ മാറി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

1950 മുതല്‍ നിലവിലുള്ള ഗവര്‍ണര്‍ പദവികള്‍ ഇനിയും വേണമോ എന്ന ചോദ്യത്തിന്റെ പ്രസക്തി കൂടുകയാണ്, ഇടതു സര്‍ക്കാറിനെ തകര്‍ക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്, ശബ്ദം നഷ്ടപ്പെട്ടവരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി കഴിഞ്ഞു, ഗവര്‍ണറും കോണ്‍ഗ്രസ് ചേര്‍ന്ന് എല്‍.ഡി.എഫ് സര്‍ക്കാറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ചെറുക്കാന്‍ മുന്‍ നിരയില്‍ സി.പി.ഐ ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Previous articleതമിഴ്‌നാട്ടില്‍ എന്റെ പേരില്‍ അമ്പലം ഉണ്ട്: ഹണി റോസ്
Next articleഅസാധാരണ സാഹചര്യം; നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും