വിവാദമായ കെ റെയില്‍ പദ്ധതിയെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കെ റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമാണെന്നും കേന്ദ്രം ഉടന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. വേഗതയുള്ള സൗകര്യപ്രദമമായ യാത്രാസൗകര്യത്തിനാണ് കെ റെയില്‍. പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സൗകര്യപ്രദമായ യാത്രയ്ക്കാണ് സില്‍വര്‍ലൈന്‍. പദ്ധതി സാമ്പത്തിക ഉണര്‍വുണ്ടാക്കുമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ വ്യവസായ നിക്ഷേത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സൗജന്യമായി വാക്സിന് നല്‍കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പോരാല്കള്ക്ക് അഭിവാദ്യമര്‍പ്പിച്ചു