Home News നേപ്പാള്‍ വിമാന അപകടം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു

നേപ്പാള്‍ വിമാന അപകടം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മിഷനെ നിയോഗിച്ചു

166
0

നേപ്പാള്‍ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ അഞ്ചംഗ കമ്മീഷനെ നിയോഗിച്ചു. അപകടത്തിന്റെ കാരണം വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദേശം സമര്‍പ്പിക്കാനുമാണ് സര്‍ക്കാര്‍ കമ്മീനെ നിയോഗിച്ചിരിക്കുന്നത്. സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരാണ് കമ്മിഷനിലുള്ളത്. ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍ ഉപേന്ദ്ര ലാല്‍ ശ്രേഷ്ഠ, സീനിയര്‍ മെറ്റീരിയോളജിസ്റ്റ് മണിരത്‌ന ശാക്യ എന്നിവരുള്‍പ്പെടെയാണ് വിമാന ദുരന്തത്തിന്റെ കാരണം തേടുന്നത്.

താര എയര്‍സിന്റെ 9 എന്‍എഇടി വിമാനമാണ് തകര്‍ന്ന് വീണത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് മാത്രം ഉള്ളപ്പോഴാണ് വിമാനം തകര്‍ന്നു വീണത്. തകര്‍ന്ന് വീണ വിമാനത്തിലെ 21 യാത്രക്കാരുടെയും മൃതദേഹം ലഭിച്ചു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്ന് സൈന്യം വ്യക്തമാക്കി. മസ്താങ് ജില്ലയിലെ തസാങ്2 സനോസ്വെയറിലാണ് വിമാനം തകര്‍ന്നു വീണത്. മലയുടെ 14,500 അടി ഉയരത്തില്‍ ഇടിച്ചാണ് വിമാനം തകര്‍ന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാന അവശിഷ്ടങ്ങളും മൃതദേഹങ്ങളും ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ ചിതറിയതായി പൊലീസ് പറഞ്ഞു.

നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരാണ് ഇന്ത്യക്കാരായ യാത്രക്കാര്‍. വിമാനം തകര്‍ന്ന നിലയില്‍ കണ്ട വിവരം പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുകയായിരുന്നു.

 

Previous articleഅജ്ഞാതര്‍ ആക്രമിച്ച് മുടി മുറിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജം
Next articleഎല്‍ഡിഎഫ് കെ റെയില്‍ പദ്ധതി നടപ്പാക്കും; ആരെയും കണ്ണുനീര്‍ കുടിപ്പിക്കില്ലെന്നും കോടിയേരി