Home News ഗൂഗിള്‍ മാപ്പ് ചതിച്ചു;  നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ നേരെ തോട്ടിലേക്ക്, കാറില്‍ കൈക്കുഞ്ഞടക്കം നാല്...

ഗൂഗിള്‍ മാപ്പ് ചതിച്ചു;  നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ നേരെ തോട്ടിലേക്ക്, കാറില്‍ കൈക്കുഞ്ഞടക്കം നാല് പേര്‍

127
0
ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് കാര്‍ തോട്ടില്‍ വീണു. കോട്ടയം പാറേച്ചാലില്‍ ആണ് അപകടം ഉണ്ടായത്. കുമ്പനാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാല് പേരെ നാട്ടുകാര്‍ രക്ഷിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനത്തിലുള്ളവര്‍ യാത്ര ചെയ്തതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. മഴ പെയ്ത് വെള്ളം കയറിയതിനാല്‍ റോഡും തോടും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും അങ്ങനെയാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ പറയുന്നു.
എറണാകുളത്തുനിന്ന് തിരുവല്ലയ്ക്ക് പോകുകയായിരുന്നു ഇവര്‍. ഡോ.സോണിയ, അമ്മ ശോശാമ്മ, സഹോദരന്‍ അനീഷ് , സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കോട്ടയം  തിരുവാതുക്കല്‍ വച്ച് വഴി തെറ്റിയാണ് ഇവര്‍ പാറേച്ചാലിലെത്തിപ്പെട്ടത്. ശക്തമായ മഴയെ തുടര്‍ന്ന് റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു ഇവിടെ. കാര്‍  തോട്ടില്ലേക്ക് വീണതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ബഹളം വച്ചും ഗ്ലാസിലിടിച്ചും ശബ്ദമുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. കാറിലുണ്ടായിരുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് സംഭവസ്ഥലത്തെത്തിയ ബന്ധുക്കളോടൊപ്പം ഇവര്‍ മടങ്ങി.
Previous articleമുല്ലപ്പെരിയാര്‍ ഡാം 11.30 ന് തുറക്കും; ജാഗ്രത നിര്‍ദ്ദേശം 
Next articleപലിശ നിരക്ക് വീണ്ടും ഉയരും, റീപോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ