Home News കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടിച്ചു; മൂന്ന് മാസത്തിനിടെ നടന്ന 42ആം സ്വർണ്ണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടിച്ചു; മൂന്ന് മാസത്തിനിടെ നടന്ന 42ആം സ്വർണ്ണവേട്ട

182
0

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട തുടരുന്നു. ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. മലപ്പുറം വണ്ടൂർ സ്വദേശി മുസാഫിർ അഹ്മദിൽ നിന്നാണ് 93 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്. ഇസ്തിരിപ്പെട്ടിക്കുള്ളിൽ വച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്ന് എത്തിയ ഇയാൾ കസ്റ്റംസ് പരിശോധന വെട്ടിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സ്വർണക്കടത്തിനെപ്പറ്റി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് മുസാഫിറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്നാണ് സ്വർണക്കടത്ത് പുറത്തായത്. അയൺ ബോക്സിൻ്റെ ഹീറ്റിങ് കോയിലിൻ്റെ കേസിനകത്ത് ഇരുമ്പ് ഉരുക്കിയൊഴിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 42ആം തവണയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് സ്വർണം പിടികൂടിയത്.

Previous articleമഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേയ്ക്ക്; ഏകനാഥ് ഷിൻഡേയും ദേവേന്ദ്ര ഫഡ്നവിസും ഒരുമിച്ചു ഗവർണറെ കാണും
Next articleഫോര്‍ ഇയേഴ്സ്; പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍