Home News സ്വർണ്ണം മേടിച്ചാലോ? സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

സ്വർണ്ണം മേടിച്ചാലോ? സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

282
0

സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് കുത്തനെ താഴ്ന്നു. ഒറ്റ ദിവസം കൊണ്ട് പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 37920 രൂപയാണ്. ഗ്രാമിന് 95 രൂപ കുറഞ്ഞതിനാൽ ഇന്ന് സ്വർണ്ണത്തിന് ഗ്രാമിന് 4740 രൂപ നൽകിയാൽ മതി. 22 കാരറ്റ് സ്വർണവിലയിലുണ്ടായ കുറവിനെ തുടർന്ന് 18 കാരറ്റ് സ്വർണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വർണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 66 രൂപയായിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ട് വർഷം മുൻപ് 2020 ഓഗസ്റ്റ് ഏഴിനാണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 5250 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് അന്നത്തെ വില 42000 രൂപയുമായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വർണവില ഗ്രാമിന് കുറയുകയും പിന്നീട് കൂടുകയും ചെയ്തിരുന്നു. എന്നാൽ റെക്കോർഡ് വില മറികടക്കാൻ കഴിഞ്ഞില്ല.

Previous articleകശ്മീരിൽ സുരക്ഷാ സേനയു൦ ഭീകരരും ഏറ്റുമുട്ടി; രണ്ട് ലക്ഷകർ ഇ ത്വയ്ബ ഭീകരരെ വധിച്ചു
Next articleപ്രതിഷേധ സാധ്യത; മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക്