Home News സ്വർണവിലയിൽ ഇടിവ്; വില കുറഞ്ഞത് അഞ്ച് ദിവസത്തിനുശേഷം

സ്വർണവിലയിൽ ഇടിവ്; വില കുറഞ്ഞത് അഞ്ച് ദിവസത്തിനുശേഷം

120
0

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,240 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ശനിയാഴ്ച 50 രൂപ ഉയർന്നിരുന്നു. ഇപ്പോൾ വില 35 രൂപ കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.

Previous articleസിറോ മലബാര്‍ സഭ തര്‍ക്കം; ബിഷപ്പ് ആന്റണി കരിയില്‍ രാജിവെച്ചു
Next articleഅഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 23 കടന്നു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍