Home News സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസം കൊണ്ട് 720 രൂപയുടെ വർദ്ധനവ്

135
0

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്. ഇന്നലെ ഒരു പവന് 320 രൂപ കൂടിയിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3875 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.

Previous articleന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതിയെ റയിൽവേ ജീവനക്കാർ കൂട്ടബലാൽസംഗം ചെയ്തു; 4 പേർ അറസ്റ്റിൽ
Next articleലൈംഗിക ആരോപണ൦; വിരമിക്കല്‍ പ്രഖ്യാപിച്ച് WWE ചെയര്‍മാന്‍