Home News കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവന്‍ സ്വർണവും രണ്ട് ലക്ഷം രൂപയും കാണാനില്ല

കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവന്‍ സ്വർണവും രണ്ട് ലക്ഷം രൂപയും കാണാനില്ല

161
0

കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണ്ണം കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് കാണാതായത്.സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം മോഷണം നടന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. അപ്പോഴാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും മോഷണം പോയെന്ന് കണ്ടെത്തിയത്. ലോക്കര്‍ പൊളിക്കാതെയാണ് സ്വർണ്ണം എടുത്തിരിക്കുന്നത്. അതിനാൽ ജീവനക്കാരാണ് സംശയത്തിന്‍റെ നിഴലില്‍. കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരുടെയും കോടതിയിലെ സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Previous articleതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പോലീസ് പിടിയില്‍
Next articleജോ ജോസഫിനെതിരായ വ്യാജ വീഡിയോ; ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്