Home News വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ഇ ടി മുഹമ്മദ് ബഷീര്‍

വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ല; ഇ ടി മുഹമ്മദ് ബഷീര്‍

59
0

വസ്ത്രധാരണം മാറിയത് കൊണ്ട് ലിംഗ സമത്വം ഉണ്ടാവില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ആരും എതിരല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍. ചർച്ച വഴി തിരിച്ചു വിടുന്നത് അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞ ഇ ടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസത്തെ എം കെ മുനീറിന്‍റെ വിവാദപരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

രാജ്യത്ത് ഉള്ള മുഴുവൻ ആളുകളും പറയുന്നതിന് താൻ മറുപടി പറയേണ്ട ആവശ്യമില്ല. മുനീറിന്റെയും പിഎംഎ സലാമിന്റെയും അഭിപ്രായങ്ങൾക്ക് അവർ തന്നെ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന വസ്ത്രം തന്നെ ധരിക്കണമെന്ന് പറയുന്നതാണ് പ്രശ്നം. ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ. ലിംഗനീതിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തേണ്ടത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

Previous articleആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം
Next articleകാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു