Home News കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ യുവതിയെ പീഡിപ്പിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊച്ചിയില്‍ ഫോട്ടോഷൂട്ടിന് എത്തിയ യുവതിയെ പീഡിപ്പിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

100
0

കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയെ ആണ് ഒരു സംഘം ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചത്. യുവതിയെ ഈ മാസം ഒന്നാം തീയതി മുതല്‍ മൂന്നുവരെ പ്രതികള്‍ ഇടച്ചിറയിലെ ക്രിസ്റ്റീന ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കേസില്‍ ആലപ്പുഴ സ്വദേശി സലിംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം നടന്ന ലോഡ്ജിന്റെ ഉടമ അടക്കം മൂന്ന് പേര്‍ ഒളിവിലാണ്.
മോഡലിന് മുന്‍ പരിചയക്കാരനായ സലിംകുമാര്‍ കാക്കനാട് ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇന്‍ഫോ പാര്‍ക്ക് പൊലീസ് വ്യക്തമാക്കി.
ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതിയും ഹോട്ടലുടമയുമായ ക്രിസ്റ്റീന എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. യുവതിയെ പീഡിപ്പിച്ച 303ാം മുറിയും അറസ്റ്റിലായ സലിം താമസിച്ചിരുന്ന 304ാം മുറിയും പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് പീഡനത്തിനിരയായത്.

 

Previous articleനാഗാലാന്‍ഡ് വെടിവെയ്പ്പ്; സുരക്ഷസേനയ്ക്ക് എതിരെ സ്വമേധയ കേസെടുത്ത് പൊലീസ്
Next articleരണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തത് 372 റണ്‍സില്‍; ഇന്ത്യയ്ക്ക് പരമ്പര സ്വന്തം