Home News തൃക്കാക്കരയിലെ കളളവോട്ട്; ആല്‍ബിന് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ്

തൃക്കാക്കരയിലെ കളളവോട്ട്; ആല്‍ബിന് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ്

184
0

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ കസ്റ്റഡിയില്‍. ഇയാള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രിസൈഡിംഗ് ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇയാള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. ടി എം സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ശ്രമം നടത്തിയയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

സഞ്ജു നായര്‍ എന്ന ഐഡന്റിറ്റി കാര്‍ഡ് കാണിച്ചതോടെയാണ് പ്രിസൈഡിങ് ഓഫീസര്‍ക്ക് സംശയം തോന്നിയത്. ഇയാള്‍ വോട്ടര്‍ പട്ടികയിലെ സഞ്ജു അല്ലെന്ന് യു.ഡി.എഫ് ബൂത്ത് ഏജന്റ് തിരിച്ചറിഞ്ഞു. സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.

 

 

Previous articleജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; അനുമതിയുമായി ഹൈക്കോടതി
Next articleസിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു, സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രി; വിമര്‍ശനവുമായി എ എന്‍ രാധാകൃഷ്ണന്‍