Home News പാലക്കാട് ഷാജഹാന്‍ കൊലപാതക കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് ഷാജഹാന്‍ കൊലപാതക കേസ്; നാല് പേര്‍ കൂടി അറസ്റ്റില്‍

67
0
പാലക്കാട് സിപിഎം കുന്നാങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതക കേസില്‍  നാല് പേര്‍ക്കൂടി അറസ്റ്റില്‍.വിഷ്ണു,സുനീഷ്,ശിവരാജന്‍,സതീഷ് എന്നിവരാണ് അറസ്റ്റിലായത്. മലമ്പുഴ കവയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കൃത്യം നടക്കുമ്പോള്‍ ഇവരും സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം . കേസില്‍ ഇതുവരെ എട്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. പ്രതികളിലൊരാളായ നവീന്‍, രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി.
2019 മുതല്‍ തന്നെ ഷാജഹാനുമായി പ്രതികള്‍ക്ക് വിരോധമുണ്ട്. ഷാജഹാന്റെ സിപിഎമ്മിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. പ്രതികള്‍ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികള്‍ രാഖി കെട്ടിയതും ഷാജഹാന്‍ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കം ഉണ്ടായി. ഈ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു.
Previous articleമധ്യപ്രദേശില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
Next articleലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടും: ഇന്ത്യൻ റയിൽവേ